twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏറെക്കാലത്തിനു ശേഷം തിരക്കഥയുമായി ശ്രീനി

    By Nirmal Balakrishnan
    |

    ഏറെക്കാലമായി ശ്രീനിവാസന്റെ നല്ലൊരു തിരക്കഥ മലയാളികള്‍ ആസ്വദിച്ചു കണ്ടിട്ട്. ഉദയനാണു താരത്തിനു ശേഷം ഒന്നു രണ്ടു ചിത്രങ്ങള്‍ക്കു ശ്രീനി തിരക്കഥയെഴുതിയെങ്കിലും അതൊന്നും മലയാളിയ്ക്ക് ഇഷ്ടമായില്ല. ഉദയനാണു താരത്തിന്റെ രണ്ടാംഭാഗമാണ് ഏറെ പ്രതീക്ഷയോടെയെത്തി തകര്‍ന്നുപോയത്. അതിനു ശേഷം ശ്രീനിവാസന്‍ പേന കൈകൊണ്ടു തൊട്ടിട്ടില്ലായിരുന്നു.

    എന്നാല്‍ പുതിയൊരു തിരക്കഥയുമായി ശ്രീനിയെത്തുകയാണ്. എല്ലാ പ്രതീക്ഷകളും നിറവേറ്റാന്‍. സത്യന്‍ അന്തിക്കാടിന്റെ ശിഷ്യനായ ഷിബു ബാലന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഏറെക്കാലത്തിനു ശേഷം ശ്രീനി തിരക്കഥ എഴുതുന്നു എന്നതാണ്. സംവിധായകന്റെതു തന്നെയാണ് കഥ.

    nagaravaridhini-naduvil-njan

    ചിന്താവിഷ്ടയായ ശ്യാമളയ്ക്കു ശേഷം ശ്രീനിവാസനും സംഗീതയും ജോടികളായി എത്തുന്ന ചിത്രമാണെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീനിവാസന്‍ തന്നെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ശ്യാമള.

    സത്യന്‍ അന്തിക്കാടിനു വേണ്ടി ഒട്ടേറെ ചിത്രങ്ങള്‍ക്കു കഥയും തിരക്കഥയും എഴുതിയ ശ്രീനി സത്യന്റെ ശിഷ്യനു വേണ്ടി തിരക്കഥയെഴുതി നായക വേഷം ചെയ്യുന്നു എന്നതാണു മറ്റൊരു പ്രത്യേകത. സത്യന്‍ അന്തിക്കാട് പലതവണ ശ്രീനിയെകൊണ്ടു കഥയും തിരക്കഥയും എഴുതിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതൊന്നും നടക്കാതെ പോകുകയായിരുന്നു. ഇക്കുറി ഭാഗ്യം ശിഷ്യന്റെ ഭാഗത്തായിരുന്നു.

    കുടുംബങ്ങളെല്ലാം പറ്റിച്ച വേണു എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. മെഡിസിനു പഠിക്കാന്‍ ആഗ്രഹിക്കുന്ന മകള്‍. അവള്‍ക്കു അഡ്മിഷന്‍ കിട്ടാന്‍ 40 ലക്ഷം രൂപ വേണം. അത് ഒപ്പിക്കാന്‍ വേണു നഗരനടുവിലെ സ്ഥലം വില്‍ക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ആ സ്ഥലം വില്‍ക്കാന്‍ ചെന്നപ്പോള്‍ അയാള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

    കോമഡി ട്രാക്കില്‍ തന്നെയാണ് ശ്രീനി തിരക്കഥ എഴുതിയിരിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ശ്രീനി അവതരിപ്പിക്കുന്ന ഗംഭീര കഥാപാത്രമായിരിക്കും വേണു.

    English summary
    After A long gap Sreenivasan's script for Nagara Varidhi Naduvil Njan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X