For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: നഗരവാരിധി നടുവില്‍ ഞാന്‍ ഒരു നിരാശ

  By Aswathi
  |

  ഗള്‍ഫിലെ ജോലി മതിയാക്കി 25 വര്‍ഷങ്ങള്‍ക്ക് ശേഷം വേണു ഗോപാല്‍ എന്ന വേണു (ശ്രീനിവാസന്‍) നാട്ടില്‍ തിരിച്ചെത്തി. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സെക്യൂരിറ്റി ജോലി നോക്കുന്ന വേണുവിന്റെ കുടുംബം ഭാര്യയും (സംഗീത) മകളുമടങ്ങുന്നതാണ്. നന്നായി പഠിക്കുന്ന മകള്‍ക്ക് ഡോക്ടര്‍ ആകാനാണ് അഗ്രഹം. മകളുടെ എം ബി ബി എസ് പഠനത്തിനായി കാശൊപ്പിക്കാന്‍ വേണു നെട്ടോട്ടമോടുന്നു. ഒരു വഴിയും ശരിയാകുന്നില്ല.

  ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

  അപ്പോഴാണ് ഭാര്യ അത് ഓര്‍ത്തത്. പതിനെട്ട് വര്‍ഷം മുമ്പ് നഗരത്തില്‍ ഒരു അഞ്ച് സെന്റസ് സ്ഥലം വാങ്ങിയിരുന്നു. ഗള്‍ഫിലെ ജോലിത്തിരക്കൊക്കെ ആയപ്പോള്‍ ആ സ്ഥലം ശ്രദ്ധിക്കാനെ കഴിഞ്ഞില്ല. പക്ഷെ ഇപ്പോള്‍ നാടും നഗരവും മാറിയതോടെ സ്ഥലം എവിടെയാണെന്നും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. ഒടുവില്‍ വില്ലേജ് ഓഫീസറുടെ സഹായത്തോടെ സ്ഥലം കണ്ടു പിടിച്ചു. എന്നാല്‍ ആ സ്ഥലം കണ്ടതും വേണു ഞെട്ടി. അടുത്തുള്ള കോളനിവാസികളുടെ മുഴുവന്‍ മാലിന്യവും ഇപ്പോള്‍ വേണുവിന്റെ അഞ്ച് സെന്റ് സ്ഥലത്തിലാണ്.

  nagara-varidhi-naduvil-njan-review

  ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു സ്‌ക്രിപ്റ്റിന് വേണ്ടി ശ്രീനിവാസന്‍ പേന എടുത്തപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ മുഴുവന്‍ നിലനിര്‍ത്താന്‍ ശ്രീനിവാസന് കഴിഞ്ഞില്ല. കേരളം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നായ മാലിന്യം തന്നെയാണ് കഥാതന്തു. പതിവ് ശ്രീനിവാസന്‍ ചേരുവകളോടെ അത് പറയാന്‍ ശ്രമിച്ചെങ്കിലും വല്ലാത്തൊരു അലസത, നിരാശ. അവസാനം വളരെ നാടകാത്മകമായിപ്പോയി.

  ശ്രീനിയുടെ സ്‌ക്രിപ്റ്റ് സംവിധായകന് വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയതാണോ പരാജയം?? നവാഗതനായ സംവിധായകന്‍ ഷിബു ബാലന് പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. ശ്രീനിവാസനും സംഗീതയും ഉള്‍പ്പടെ, ഇന്നസെന്റ്, വിജയരാഘവന്‍, മനോജ് കെ ജയന്‍, ജോയി മാത്യു തുടങ്ങയവരൊക്കെ തങ്ങളുടെ പതിവ് സ്റ്റൈല്‍ പിന്തുടര്‍ന്നു. ശ്രീനിയുടെ മകളുടെ വേഷത്തിലെത്തിയ പെണ്‍കുട്ടിയുടെ അഭിനയം മികച്ചു നില്‍ക്കുന്നു.

  'ചിന്താവിഷ്ടയായ ശ്യാമള'യിലേതു പോലെ സംഗീത- ശ്രീനിവാസന്‍ കോമ്പിനേഷന്‍ ഒരു കുടുംബചിത്രത്തിന്റെ എല്ലാ മേന്മകളും നിലനിര്‍ത്തുന്നുണ്ട്. ഉരുളയ്ക്കുപ്പേരി മറുപടി ഡയലോഗുകളും, അച്ഛന്‍- മകള്‍ കൗണ്ടര്‍ ഡയലോഗുകളും രസകരമായിരുന്നു. സാധാരണ ഒരു ശ്രീനിവാസന്‍ ചിത്രമെന്ന നിലയില്‍ കണ്ടിരിക്കാം എന്നല്ലാതെ പുതുമയുള്ളതൊന്നും സിനിമയ്ക്ക് അവകാശപ്പെടാനില്ല.

  പപ്പുവിന്റെയും സമീര്‍ ഹക്കിന്റെയും ഛായാഗ്രഹകണം ശരാശരിയില്‍ ഒതുങ്ങുന്നു. രാജന്‍ എബ്രഹാമിന്റെ എഡിറ്റിങ് കുഴപ്പമില്ല. ഗോവിന്ദ് മേനോന്റെ സംഗീത സംവിധാനം പ്രതീക്ഷച്ചിടത്തോളം എത്തിയില്ല. ഔസേപ്പച്ചന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പരാജയം. ഒരു സാമൂഹ്യ സന്ദേശം സിനിമ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അഞ്ചില്‍ രണ്ടര മാര്‍ക്ക് കൊടുക്കാം.

  English summary
  Nagara Varidhi Naduvil Njan is the directed by Shibu Balan, which stars Sreenivasan and Sangitha in the lead roles. The script penned by Sreenivasan deals with a major social issue; which is commendable. But the script fails to execute the theme in an appropriate way; thus making the movie end up as a half-baked drama.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X