കണ്ണേ മടങ്ങുക എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി അംഗീകാരങ്ങള്‍ നേടിയ ആല്‍ബട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായര്‍ സാന്‍. മോഹന്‍ലാലും,ജാക്കിച്ചാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പടപൊരുടിയ സ്വാതന്ത്ര സമര സേനാനികള്‍ക്ക് ജപ്പാനില്‍ താവളമടിച്ച് ഊര്‍ജ്ജം പകര്‍ന്ന തീപ്പൊരി പോരാളിയായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുക. ജപ്പാന്‍ ആയോധന കലയിലെ ആചാര്യനായി ആക്ഷന്‍ വിസ്മയം ജാക്കിച്ചാനും എത്തും. 2008 ലാണ് ലാലും ജാക്കിച്ചാനും ഒന്നിയ്ക്കുന്ന നായര്‍ സാന്‍ എന്ന ചിത്രം പ്രഖ്യാപിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെയും ജാക്കിച്ചാന്റെയും ഡേറ്റുകള്‍ ഒത്തു ചേരാത്തതിനാല്‍ ചിത്രം മുടങ്ങിപ്പോവുകയായിരുന്നു.
** Note :
കുറിപ്പ്: നായര്‍ സാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.