നവാഗതനായ എ ആര്‍ അമല്‍ കണ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് നീര്‍മാതാളം പൂത്തകാലം.ഒബ്‌സ്‌ക്യൂറ മാജിക് മൂവിസിന്റെ ബാനറിൽ സെബാസ്റ്റ്യന്‍ സ്റ്റീഫന്‍ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രീതി ജിനോ, ഡോണ, അരുണ്‍ചന്ദ്രന്‍, അരിജ്, വിഷ്ണുനാഥ്, ജെ.ആര്‍.വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്‍ജുന്‍, അക്ഷയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സിദ്ധാര്‍ത്ഥ് മേനോന്‍ അതിഥി താരമായി എത്തുന്നുണ്ട്.ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പല കാലഘട്ടത്തിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ചിത്രത്തിനു പിന്നില്‍.എസ്.ചന്ദ്ര, നഹും എബ്രഹാം, അനഘ അനുപമ എന്നിവരുടെ വരികള്‍ക്ക് നഹൂം എബ്രഹാം സംഗീതം പകരുന്നു.
** Note :
കുറിപ്പ്: നീര്‍മാതാളം പൂത്തകാലം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.