ഷറഫുദ്ദീന്‍,അനു സിത്താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നീയും ഞാനും.എ.കെ സാജനാണ് ചിത്രത്തിന്റെ സംവിധായകന്‍.ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്.യാക്കൂബ് എന്ന കഥാപാത്രമായി ഷറഫുദ്ദീനും ആഷ്മി എന്ന കഥാപാത്രമായി അനു സിത്താരയും എത്തുന്നു.കോഴിക്കോട്, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കോഷനുകള്‍.സിജു വില്‍സണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ക്ലിന്റോ ആന്റണി ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയ്ക്ക് അഖില്‍ എആര്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് നീയും ഞാനും നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: നീയും ഞാനും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.