ഞാൻ കഥ
കടൽ കടന്നൊരു മത്തുക്കുട്ടിക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഞാൻ'. ചിത്രത്തിൽ ദുൽക്കാർ സൽമാൻ, ജ്യോതി കൃഷ്ണ, സൈജു കുറുപ്പ് തുടങ്ങിയവർ മുഖ്യ വേഷങ്ങൾ ചെയ്യ്തിരിക്കുന്നു. ടി പി രാജീവൻ എന്ന എഴുത്തുകാരൻറെ "കെ ടി എൻ കോട്ടൂർ എഴുതും ജീവിതം" എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഞാൻ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ നോവലിൽ കേരളത്തിന്റെ ചരിത്രവും, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങലുമാണ് വിവരിച്ചിരിക്കുന്നത്. 2009-ൽ രഞ്ജിത്ത് ഒരുക്കിയ "പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ" എന്ന ചിത്രവും രജീവന്റെ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു. ഇതാദ്യമായാണ് രഞ്ജിത്തും, ദുൽക്കർ സൽമാനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ സംവിധയകാൻ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിൻറെ നിർമാതാവ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജി ബാലാണ് സംഗീതം നൽകിയിരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ഞാൻ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications