ഗീത ഗോവിന്ദം എന്ന ചിത്രത്തിനുശേഷം വിജയ് ദേവെരകൊണ്ട നായകനായി എത്തുന്ന ചിത്രമാണ് നോട്ട.ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ഷാന്‍ കുറുപ്പുസാമിയാണ് തിരക്കഥയെഴുതിയിരിക്കുന്നത്.രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ വിജയ് ദേവെരകൊണ്ട എത്തുന്നത്.സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.കാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മെഹ്‌റില്‍ പിര്‍ സാദയാണ് നായികയായി എത്തുന്നത്.സാം സി എസ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.നാസര്‍,യാക്ഷിക,പ്രിയദര്‍ശിനി,സഞ്ജന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
** Note :
കുറിപ്പ്: നോട്ട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.