ഒടിയന്‍ കഥ/ സംഭവവിവരണം

    മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തിന് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒന്നിക്കുന്നു  എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മോഹന്‍ലാലിന്റെ വില്ലനായിട്ടാണ് പ്രകാശ് രാജ് ചിത്രത്തിലെത്തുന്നത്. 

    മഞ്ജുവാര്യരാണ് നായികയായി എത്തുന്നത്.ഒരു കാലത്ത് നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്ന ഒടിവിദ്യ പ്രയോഗിച്ച് ആളുകളെ ഭയപ്പെടുത്തുകയും കൊള്ള ചെയ്യുകയും ചെയ്തിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ പേര് ഒടിയന്‍ മാണിക്കന്‍ എന്നാണ്. ഒടിയന്‍ മാണിക്കന്റെ 30 വയസ് മുതല്‍ 65 വയസ് വരെയുള്ള കാലമാണ് ഒടിയനില്‍ ദൃശ്യവത്ക്കരിക്കുന്നത്. 

    ചിത്രത്തിന്റെ വിവരണം നടന്‍ മമ്മൂട്ടിയാണ് നടത്തിയത്.നേരത്തെ മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന മേജര്‍ രവി ചിത്രത്തിന്റെ വിവരണവും മമ്മൂട്ടിയായിരുന്നു നടത്തിയത്.മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ വച്ച് ഏറ്റവും അധികം വിഷ്വല്‍ എഫക്ടുകളുള്ള ചിത്രം കൂടിയാണ് ഒടിയന്‍. പാലക്കാട്, പൊള്ളാച്ചി ബനാറാസ് എന്നിവടങ്ങളായിരുന്നു  ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ദേശീയ അവാര്‍ഡ് ജേതാവ്‌ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    ഷാജികുമാറാണ് ഒടിയന് ക്യാമറ കൈകാര്യം ചെയ്യുന്നത്. എം ജയചന്ദ്രന്റെ ഈണത്തിന് റഫീക്ക് അഹമ്മദാണ് വരികളൊരുക്കുന്നത്. ഗ്രാഫിക്‌സ് സ്‌പെഷ്യല്‍ എഫക്ട് എന്നിവയ്ക്ക് ഏറെ പ്രധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍  ഒരുക്കിയത് പീറ്റര്‍ ഹെയ്ന്‍ ആണ്. 


    പ്രീ ബിസിനസ്സിലൂടെ ചിത്രം 100 കോടി സ്വന്തമാക്കിയെന്ന് ചിത്രത്തിന്റെ റിലീസിനുമുന്‍പു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സാറ്റലൈറ്റ് റെറ്റസ്,ഡിജിറ്റല്‍ റൈറ്റ്‌സ്. ഓഡിയോ,ഡബ്ബിങ്ങ്,ഓവര്‍സീസ്, എന്നിങ്ങനെ എല്ലാ മോഖലകളില്‍ നിന്നും റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ ചിത്രത്തിനു കഴിഞ്ഞിരുന്നു. 37 വിദേശരാജ്യങ്ങളിലടക്കം പതിനായിരത്തഓളം ഷോകളാണ് നടന്നത്.400 ഓളം ഫാന്‍സ് ഷോകള്‍ നടത്തി പുതിയൊരു ചരിത്രം കൂടിയാണ് ചിത്രം രചിച്ചത്.

    **Note:Hey! Would you like to share the story of the movie ഒടിയന്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X