ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് ഓം ശാന്തി ഓശാന. രണ്ട് മതങ്ങളിൽ പെട്ടവരുടെ പ്രണയമാണ് ചിത്രം പറയുന്നത്. നിവിൻ പോളിയും, നസ്രിയ നസിമും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂജ (നസ്രിയ) എന്ന പെണ്‍കുട്ടി ഗിരി (നിവിൻ) എന്ന ചെറുപ്പക്കാരനെ വളരെ കാലമായി ഇഷ്ട്ടപ്പെടുന്നു. പക്ഷെ ഗിരി അവളുടെ ഇഷ്ട്ടം മനസ്സിലാക്കുന്നില്ല. ഒടുവിൽ തന്റെ അധ്യാപകനും സുഹൃത്തുമായ പ്രസാദ് വർക്കിയുടെ സഹായത്തോടെ പൂജ ഗിരിയെ സ്വന്തമാക്കുന്നു. നേരം എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ഈ ചിത്രത്തിന് വേണ്ടി ഒന്നിച്ചത്. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ചിത്രത്തിൻറെ നിർമ്മാതാവ്.
** Note :
കുറിപ്പ്: ഓം ശാന്തി ഓശാന എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.