ബിജു മേനോനെ പ്രധാന കഥാപാത്രമാക്കി ക്രിഷ് കൈമള്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓലപീപ്പി. പാരീസ് ലക്ഷ്മി, ശ്രീജിത്ത് രവി, അഞ്ജലി അനീഷ്, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 1970 മുതല്‍ 2005 വരെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിച്ചത്. ദില്‍ നാഥ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് അനില്‍ ജോണ്‍സണാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജയകൃഷ്ണന്‍ ആര്‍, ഫാത്തിമാതുള്‍ ലിയാന, ചിന്മയി എസ് നാഥ്, ശ്രേയ എസ് അജിത്ത്, മിഷല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വൈബ്‌സോണ്‍ മൂവിസിന്റെ ബാനറില്‍ സുനില്‍ ഇബ്രാഹിം ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഓലപീപ്പി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.