സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്ഥമായി സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തൊരു സിനിമയാണ് 'വണ്‍ ഡേ ജോക്സ്'. ദൃശ്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസ്സിക്കുന്നത്. ജി സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രചനാ നാരായണൻകുട്ടി, രൂപശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിട്ടയട് കേണൽ കെ കെ നായരുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരിക്കൽ കേണലിന്റെ മകൾ അവളുടെ കാമുകനെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു, ഇതേ സമയം കേണലിനെ വകവരുത്താൻ ചില തീവ്രവാദികൾ വീട്ടിനുള്ളിൽ പ്രവേശിക്കുന്നു. പിന്നീട് അരങ്ങേറുന്ന നാടകീയ സംഭവങ്ങളാണ് ചിത്രം വിവരിക്കുന്നത്.
** Note :
കുറിപ്പ്: വണ്‍ ഡേ ജോക്സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.