വി എം അനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒന്‍പതാം വളവിനപ്പുറം. കോമഡി ഷോകളിലൂടെ പ്രശസ്തരായ കോഴിക്കോട്ടുകാരായ നിര്‍മ്മല്‍ പാലാഴി, കബീര്‍, സാദിഖ്, ഷൈജു പേരാമ്പ്ര, പ്രദീപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കോഴിക്കോട് നിന്നും കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്യുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സുഹൃത്തിനെ ചതിച്ച പെണ്ണിനോടുള്ള പ്രതികാരവുമായി യാത്ര തിരിക്കുന്ന സുഹൃത്തുക്കള്‍ കര്‍ണ്ണാടകയില്‍ ഒരു ദുരന്തത്തില്‍ അകപ്പെടുന്നതും തുടര്‍ന്ന് അവര്‍ രക്ഷപെടാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. ജോയ് മാത്യു, മാമുക്കോയ, ശശി കലിംഗ, ഹരീഷ് പേരടി, നിര്‍മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, ജെന്നിഫര്‍ ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലക്ഷ്മി നാരായണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജിത് നാരായണനാണ് സംഗീതം. ജാസിഗിഫ്റ്റ്, വര്‍ഷ വിനു, അജിത് നാരായണന്‍, വൈഷാഖ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ഒന്‍പതാം വളവിനപ്പുറം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.