ബിജു മേനോനെ നായകനാക്കി നവാഗതനായ പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരായിരം കിനാക്കള്‍.ആളുകളുടെ സ്വപ്‌നത്തെക്കുറിച്ചും അത് സഫലീകരിക്കാനായി അവര്‍ കുറുക്കു വഴികള്‍ തേടുന്നതുമാണ് ചിത്രത്തില്‍ വിഷയമാകുന്നത്. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഹാസ്യത്തില്‍ ഊന്നല്‍ നല്‍കുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണ്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശാരു പി വര്‍ഗീസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
യുകെയില്‍ നിന്നും തിരികെ എത്തിയ ശ്രീറാം എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം കൊച്ചിയിലാണ് ശ്രീറാം സെറ്റില്‍ ചെയ്തിരിക്കുന്നത്. ശക്തമായ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, തെസ്‌നി ഖാന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
** Note :
കുറിപ്പ്: ഒരായിരം കിനാക്കള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.