സുഡാനി ഫ്രം നൈജീരിയക്കു ശേഷം സാമുവല്‍ അബിയോള റോബിന്‍സണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഒരു കരീബിയന്‍ ഉഡായിപ്പ്. നവാഗതനായ എ ജോജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് ആദ്യം പര്‍പ്പിള്‍ എന്ന് പേരിട്ട ചിത്രത്തിന് പീന്നീട് ഒരു കരീബിയന്‍ ഉടായിപ്പ് എന്നാക്കി മാറ്റുകയായിരുന്നു.
വിഷ്ണു ഗോവിന്ദ്,വിഷ്ണു വിനയന്‍,മെറീന മൈക്കിള്‍,ഋഷി പ്രകാശ്,നിഹാരിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്, സൂണ്‍ ഇന്‍ തിയ്യേറ്റേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍വികെ നായര്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. വേണുഗോപാലാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.എഡിറ്റിങ് സന്ദീപ് നന്ദകുമാര്‍, ഹരിനാരായണന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നു.
** Note :
കുറിപ്പ്: ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.