തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്ലോഗ് എഴുത്തുകാരനായ ഹരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. കുട്ടനാടിനെ പശ്ചാതലമാക്കി ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ നിന്നും ഹരിയുടെ ബ്ലോഗിലൂടെ വിവരിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ഷംന കാസിം, ലക്ഷ്മി റായ്, അനു സിത്താര, ദീപ്തി സതി, സുരാജ് വെഞ്ഞാറംമൂട്, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ഗ്രിഗറി, സംവിധായകന്‍ ജൂഡ് ആന്റണി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഷംന കാസിം ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്.
വിനീത് ശ്രീനിവാസന്‍ അതിഥി വേഷത്തില്‍ സിനിമയില്‍ പ്രത്യക്ഷപ്പെടും. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന് കോഴി തങ്കച്ചന്‍ എന്നൊരു പേര് നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു.
** Note :
കുറിപ്പ്: ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.