രാഗ് രംഗീലയ്ക്കു ശേഷം യൂസഫ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ഒരു ഓര്‍ഡിനറി പ്രണയം.ഹരിപ്പാട് ഹരിലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.ഇന്ദ്രന്‍സ്,സുധീര്‍ കരമന,ബിജുക്കുട്ടന്‍,ഉല്ലാസ് പന്തളം,സൂര്യ രാജേഷ്,മനു രാജ്,ശാന്ത കുമാരി, സീമ ജി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥാണ് സംഗീതം നല്‍കിയിരിക്കുന്നത്.എഡിറ്റിങ്ങ് സണ്ണി ജേക്കബും നിശ്ചലഛായാഗ്രഹണം സാബു മാഗ്നയും നിര്‍വ്വഹിക്കുന്നു.വിനയ് ചെന്നിത്തല,മഹേഷ് കാരന്തൂര്‍ എന്നിവരാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാര്‍.ചമയം പ്രബീഷും വസ്ത്രാലങ്കാരം മുരുകന്‍സും നിര്‍വ്വഹിക്കുന്നു.കോയിന്‍സ് ക്രിയേഷന്ഡസിന്റെ ബാനറില്‍ സത്യപ്രകാശ്,ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: ഒരു ഓര്‍ഡിനറി പ്രണയം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.