കാളിദാസ് ജയറാം, മേഘ ആകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാലാജി ധരണിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു പക്കാ കഥൈ. കാളിദാസ് നായകനാവുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. കാര്‍ത്തിക് നേതയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോനാണ് ഈണം നല്‍കിയിരിക്കുന്നത്. സി. പ്രം കുമാറാണ് ചിത്രത്തിന് ക്യാമറ ചലപ്പിച്ചിരിക്കുന്നത്.
നേരത്തെ ഈ ചിത്രത്തെ സെന്‍സര്‍ബോര്‍ഡ് എതിര്‍ത്തിരുന്നു. ചിത്രത്തില്‍ ഉപയോഗിച്ചിരുന്ന ഇന്റര്‍കോഴ്‌സ് എന്ന വാക്ക് മാറ്റണമെന്നായിരുന്നു നിര്‍ദേശം. ഇതിനെ നിര്‍മ്മാതാക്കള്‍ എതിര്‍ക്കുകയും ചെയ്യ്തിരുന്നു. വാസന്‍സ് വിഷ്യല്‍ വെഞ്ചേവയ്‌സിന്റെ ബാനറില്‍ കെ.എസ് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ഒരു പക്കാ കഥൈ-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.