രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റ മുറി വെളിച്ചം. ഡബ്‌സ്മാഷുകളിലൂടെ പ്രശസ്തയായ വിനീതയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീപക് പറമ്പോളാണ് ചിത്രത്തില്‍ മറ്റു പ്രധാന താരത്തെ അവതരിപ്പിക്കുന്നത്.
മികച്ച ചിത്രം, മികച്ച എഡിറ്റര്‍,മികച്ച രണ്ടാമത്തെ നടി, സ്‌പെഷ്വല്‍ ജൂറി അവാര്‍ഡ് തുടങ്ങി നാല് കേരശ സംസ്ഥാന അവാര്‍ഡുകള്‍ ചിത്രത്തിനു ലഭിച്ചു. കൂടാതെ ഗോവ, ദുബായ്, ന്യുയോര്‍ക്ക്, തുടങ്ങിയ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മറ്റു ചില ആന്താരാഷട്ര ചലച്ചിത്രോത്സവങ്ങളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ പതിനഞ്ചാമത് സ്റ്റൂട്ട് ഗര്‍ട്ട് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രമായും ''ഒറ്റമുറി വെളിച്ചം'' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
** Note :
കുറിപ്പ്: ഒറ്റ മുറി വെളിച്ചം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.