ജോണ്‍ സംവിധാനം ചെയ്യുന്ന റോഡ് ത്രില്ലറാണ് ഓവര്‍ടേക്ക്. ജോണ്‍ ജെ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ബാബു, പാര്‍വതി നായര്‍, ദീപക് പറംബ്ബോള്‍, നിയാസ്, കൃഷ്ണ, അഞ്ജലി നായര്‍, അജയ് നടരാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ഫാമിലി റോഡ് മൂവി ത്രില്ലറാണ് ചിത്രം. താരങ്ങള്‍ക്കൊപ്പം ഒരു ട്രക്കും കാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.
ബെല്ലാരി, തിരുന്നല്‍വേലി, ബാംഗ്ലൂര്‍, കേരളാ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജോണിന്റെ കഥക്ക് അനില്‍ കുഞ്ഞപ്പനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജോളി മാസ്റ്റര്‍ ആക്ഷനും ചെയ്തിരിക്കുന്നു. മള്‍ട്ടിക്യാമറയില്‍ ചിത്രീകരിച്ച ഈ ചിത്രം ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളാ, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള ടെക്‌നിഷ്യന്‍സും എക്വിപ്‌മെന്റ്‌സുമാണ് ചിത്രത്തിലുള്ളത്. ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, മിഡിലീസ്സ്റ്റ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്ന് മാക്ട്രോ പിക്ചര്‍സ് ആണ്.
** Note :
കുറിപ്പ്: ഓവര്‍ടേക്ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.