സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്ന ഐ.പി.എസ് കേഡര്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
ഗോകുല്‍ സുരേഷ് ഗോപി, നീത പിള്ള, കനിഹ, ആശാ ശരത്, ഷമ്മി തിലകന്‍, വിജയരാഘവന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രം കൂടിയാണ് പാപ്പന്‍.
എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ.
** Note :
കുറിപ്പ്: പാപ്പന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.