X
പാഡ് മാന്‍-ഹിന്ദി
Comedy | Drama | 09 Feb 2018 |
Malayalam

പാഡ് മാന്‍-ഹിന്ദി കഥ

ആര്‍.ബാല്‍കി കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് പാഡ് മാന്‍. ട്വിങ്കിള്‍ ഖന്നയെഴുതിയ 'ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ് 'എന്ന ബുക്കിലെ ചെറുകഥയെ ആസ്പഥമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സോഷ്യല്‍ ആക്ടിവിസ്റ്റായ അരുണാചലം മുരുകനാഥം എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ട്വിങ്കിള്‍ ഖന്നയെഴുതിയ ബുക്കാണ് 'ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ്.  സിനിമയുടെ നിര്‍മ്മാണത്തിലും ട്വിങ്കിള്‍ ഖന്ന പങ്കാളിയാണ്.ഒരു ബയോഗ്രഫിക്കല്‍ ഡ്രാമയാണ് ചിത്രം. 

അക്ഷയ്കുമാര്‍, സോനം കപൂര്‍, രാധിക ആപ്‌തെ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ലക്ഷ്മി എന്ന കേന്ദ്ര കഥാപാത്രം സ്വന്തം കഴിവും അദ്ധ്വാനവും കൊണ്ട് കുറഞ്ഞ ചിലവില്‍ സാനിട്ടറി നാപ്കിന്‍ ഉണ്ടാകാനുള്ള ഉപകരണം കണ്ടുപിടിക്കുകയും ,മറ്റ് വന്‍കിട കമ്പനികള്‍ക്ക് ഈ വിദ്യകൊടുത്ത് കോടികള്‍ നേടാതെ ഗ്രാമങ്ങള്‍ തോറും കയറി സാധാരണക്കാരെ ബോധവല്കരിച്ച് തുച്ഛമായ വിലക്ക് കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ സന്ദര്‍ഭങ്ങള്‍ക്കുചിതമായ ഹാസ്യരംഗങ്ങളും കോര്‍ത്തിണക്കിയാണ് പാഡ് മാനായി അക്ഷയ്കുമാര്‍ ചിത്രത്തിലെത്തുന്നത്. അമിത് ത്രിവേദിയുമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സോണി പിക്‌ചേര്‍സാണ് പാഡ് മാന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് പ്രദര്‍ശനത്തിനെത്തും.


** Note : കുറിപ്പ്: പാഡ് മാന്‍-ഹിന്ദി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+