ബിജുമേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് പടയോട്ടം. ദിലീഷ് പോത്തന്‍, സുധി കൊപ്പ, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. അരുണ്‍ എ ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.
ചിത്രത്തില്‍ തിരുവനന്തപുരം സ്ലാങ്ങിലാണ് ബിജുമേനോന്‍ സംസാരിക്കുന്നത്. ചിത്രത്തില്‍ ചെങ്കല്‍ രഘു എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ചെങ്കല്‍ രഘുവും സംഘവും തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡേക്ക് യാത്ര പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും, രതീഷ് രാജ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ബാംഗ്ലൂര്‍ ഡെയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എന്നീ മെഗാഹിറ്റുകള്‍ നിര്‍മിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് ആണ് ഈ ഗ്യാംഗ്‌സറ്റര്‍ കോമഡി ചിത്രം ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: പടയോട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.