നവാഗതനായ പ്രശാന്ത് മുരളി കഥ, സംവിധാനം നിര്‍വഹിച്ച ചിത്രമാണ് പൈസ പൈസ.നിസ്സാരമായ കുറച്ച് പണത്തിന് വേണ്ടി ഓടുന്ന ഒരാളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം.ഇന്ദ്രജിത്തും മംമ്ത മോഹന്‍ദാസും താരജോടികളാവുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസും മുഖ്യ കഥാപാത്രമായി രംഗത്തെത്തുന്നു.സെലബസ് ആന്റ് റെഡ് കാര്‍പറ്റിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് പൈസ പൈസ ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് വര്‍മ്മയ്‌ക്കൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മുരളിയും ചേര്‍ന്നാണ് തിരക്കഥ-സംഭാഷണം ഒരുക്കുന്നത്.ഡി സന്തോഷിന്റെയും കാള്‍ ഫ്രാന്‍സിസിന്റെയും വരികള്‍ക്ക് ഈണം നല്‍കുന്നത് അബി സാല്‍വിനാണ്. ഡാനിയല്‍ ബാലാജി, കിഷോര്‍ സത്യ, രാജീവ് രംഗന്‍, അനൂപ് ചന്ദ്രന്‍, കാതല്‍ സന്ധ്യ, അപൂര്‍വ എന്നിവരും പൈസ പൈസയുടെ താര നിരയില അണിനിരക്കുന്നു.കിച്ചു ഹൃദയ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും കിഷോര്‍ മണിയന്‍ ക്യാമറ മാനായും ചിത്രത്തിന്റെ പിന്നണിയിലുമുണ്ട്.
** Note :
കുറിപ്പ്: പൈസ പൈസ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.