പ്രോസിറ്റ് റോയി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് പരി. അനുഷ്‌ക ശര്‍മ്മ, പരംബത ചാറ്റര്‍ജി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരി ഒരു മുത്തശ്ശിക്കഥയല്ലാ എന്ന ടാഗോടുകൂടിയാണ് പ്രദര്‍ശനത്തിനെത്തുന്നത്. മാലാഖ എന്നാണ് പരി എന്ന വാക്കിന്റെ അര്‍ത്ഥം. അനുപം റോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
വീരാട് കോലിയുമായുള്ള വിവാഹത്തിന് ശേഷം അനുഷ്‌ക നായികയാവുന്ന സിനിമ എന്ന പ്രത്യേകതയും പരിയ്ക്കുണ്ട്. സിനിമ മറ്റൊരു സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന പ്രതീക്ഷ കൈവിടാതെയാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമ എത്തിക്കുന്നത്. അനുഷ്‌കയുടെ തന്നെ നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്ലേറ്റ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പരി-ഹിന്ദി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.