പത്താംക്ലാസിലെ പ്രണയം കഥ
പ്ലംസ് റ്റോൺ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമിച്ച് നവാഗതനായ നിതീഷ് കെ നായർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പത്താംക്ലാസിലെ പ്രണയം.വിവേക് വടാശ്ശേരി, പ്രസൂൺ സുകുമാരൻ, നിഷാന്ത് വി എൻ, പ്രമോദ് ജഗൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എന്നിവ നിർവഹിക്കുന്നു.
പത്താം ക്ലാസിൽ പഠിക്കുന്ന വിവേകിന്റെയും മീരയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്.നായകനായ വിവേകിന് ഒമ്പതാം ക്ലാസ് മുതൽ തന്റെ ക്ലാസ്സിലെ സുന്ദരിയായ മീരയോട് തോന്നുന്ന ഇഷ്ടം വളർന്നു പ്രണയമായി മാറുകയും മീരയോട് തുറന്ന് പറയാൻ ധൈര്യമില്ലാതെ കൂട്ടുകാരുടെ സഹായം തേടുകയും അതിനായി പല വഴികളും ശ്രമിച്ചു എങ്കിലും അതൊക്കെ പരായപ്പെടുകയും ചെയ്യുന്നു.ആ സമയം സ്കൂളിലെ വിവേകിന്റെ ഉറ്റ ശത്രു ശംഭു വിവേകി നോടുള്ള ശത്രുത കണക്കിലെടുത്ത് വിവേക് പ്രണയിക്കുന്ന മീരയെ പ്രണയം നടിച്ചു വളക്കാനും പദ്ധതി ഇടുന്നു.
ശംഭു മീരയെ ഇപ്രംസ് ചെയ്യാൻ ശ്രമിക്കുകയും തനിക്ക് മീരയെ ഇഷ്ടാമണെന്നും അറിയിക്കുന്നു. പക്ഷെ മീരയുടെ മറുപടി തിരിച്ചായിരുന്നു. തനിക്ക് ആരെയും അങ്ങനെ കാണാൻ ആകില്ലെന്നും താൻ പഠിക്കാൻ വേണ്ടിയാണു സ്കൂളിൽ വരുന്നതെന്നും ശംഭുവിനോട് മീര വ്യക്തമാക്കുന്നു.കൂട്ടുകാരുടെ ഇടയിലും മറ്റും നാണം കെടുന്ന ശംഭു എന്ത് ചെയ്തിട്ടാണെങ്കിലും മീരയെ കൊണ്ട് തന്നെ ഇഷ്ടമാണെന്നും പറയിക്കുമെന്നു ശംഭു ശപഥമെടുക്കുന്നു.അങ്ങനെ ഇരിക്കെ സ്കൂളിൽ കലോത്സവം നടത്താൻ തീരുമാനിക്കുന്നു. കലോത്സവത്തിൽ വിവേകിന്റെ ഗാനം കേൾക്കുന്നത് മുതൽ മീരക്ക് വിവേകിനോട് പ്രണയം തോന്നുന്നു.വിവേകും മീരയും പ്രണയത്തിലാണെന്നറിയുന്ന ശംഭുവിന് വിവേകിനോടുള്ള പകയും കൂടുന്നു.എന്ത് ചെയ്തിട്ടാണെങ്കിലും മീരയെയും വിവേകിനെയും തമ്മിൽ തെറ്റിക്കുമെന്നും കൂട്ടുകാരോട് ശംഭു വ്യക്തമാക്കുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം ലൈബ്രറിയിൽ വെച്ച് റൈപ്പ് ചെയ്യാൻ ശ്രമിച്ച നിലയിൽ അബോധാവസ്ഥയിൽ മീരയുടെ കൂട്ടുകാരിക്ക് ആനിയെയും കൂടെ വിവേകിനെയും കാണുന്ന അധ്യാപകർ.ഈ വാർത്ത സ്കൂളിലും നാട്ടിലും ചർചയാകുന്നു.താൻ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിവേക് കരഞ്ഞു പറഞ്ഞിട്ടും ആരും അത് കേൾക്കാൻ തയ്യാറായില്ല. താൻ ചെയ്യാത്ത തെറ്റിന് തന്റെ ഭാവിയും ജീവിതവും നശിച്ചു എന്നാലോചിച് വിവേക് ആകെ തളർന്നു പോകുന്നു. ശേഷം വിവേക് തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രം പറയുന്നത്.
കണ്ണൻ സന്തോഷ് ,ആര്യ ദേവീ ,ചാർമിള, കോട്ടയം പ്രദീപ്, മനോജ് ഗിന്നസ്, ജയൻ ചേർത്തല, നസീർ സംക്രാന്തി, കലാഭവൻ ഹനീഫ്, കിരൺ രാജ്, സുനിൽ സുഗദ, വേണു മചാട്, ലിഷോയ്, ഔസേപ്പചൻ ചിറമേൽ, ബെനഡിക്ട് സിമേദി, റെനി, ജിജീഷ് വണ്ടൂർ, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശശികല വി മേനോൻ ,നിതീഷ് കെ നായർ എന്നിവരുടെ വരികൾക്ക് രഘുപതി എസ് നാരായൺ ഈണം നൽകി ബിജു നാരായൺ, ഫ്രാങ്കോ ,മുദുല വാരിയർ ,ജ്യോത്സന, അൻവർ സാദത്ത് ,ശ്രീജിത്ത് ബാബു, മുബാഷ് നവാസ് എന്നിവർ ആലപിച്ചിരിക്കുന്നു.
** Note :
Hello! Would you like to share the storyline of the movie പത്താംക്ലാസിലെ പ്രണയം or provide updates on the cast and crew with us? Kindly send your contributions to [email protected].