ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാതിരാകാലം. മൈഥിലിയാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്.ഇരുട്ടിന്റെയും ഇരയാകലിന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.കേരള രാഷ്ട്രീയ പശ്ചാത്തലത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം കഥ പറയുന്നത്.ഹുസൈന്‍ എന്ന കഥാപാത്രത്തിന്റെ തിരേധാനവും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോവുന്നത്.ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കേരളത്തിലെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകര്‍ ആണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ആജ് ഫിലിം പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം ഒരുക്കിയത്.പാലക്കാട്, കൊല്ലങ്കോട് കുറുവ ദ്വീപ് തൃശ്ശൂര്‍ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.പി എന്‍ ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് സുനില്‍ കുമാര്‍ പികെ സംഗീതം പകരുന്നു.നോബിന്‍ തോമസ് എഡിറ്റിങ്ങും പട്ടണം ഷാ ചമയവും നിര്‍വ്വഹിക്കുന്നു.പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര വിഭാഗത്തിലേക്കും ഗോവയില്‍ നടക്കുന്ന സെറിണ്ടി പിറ്റി ആര്‍ട്‌സ് ഫെസ്റ്റിവെലിലെ ഏഷ്യന്‍ പ്രദര്‍ശന വിഭാഗത്തിലേക്കും ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റിവലിന്റെ മത്സരവിഭാഗത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
** Note :
കുറിപ്പ്: പാതിരാകാലം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.