അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പട്ടാഭിഷേകം.പ്രാർത്ഥന ഫിലിംസിന്റെ ബാനറിൽ ആർ.ബാലചന്ദ്രൻ, കെ.ബി. രാജു എന്നിവർ നിർമ്മിച്ച ഈ ചിത്രം അമ്മ ആർട്സ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു.കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്.പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: പട്ടാഭിഷേകം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.