ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവ് സുനിഷ് നിണ്ടൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പെന്‍മസാല.ബോളിവുഡ് നടന്‍ ശൗര്യ സിംഗ്, സജി ഗോപു, പ്രവാസി മലയാളിയായ ജിബി ഗോപാലന്‍, രാജേഷ് ശ്രീരംഗ്, സുരേഷ് പുത്തൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തില്‍ തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാലിക പ്രസക്തിയുള്ള കുടുംബ പ്രേക്ഷകര്‍ക്കു ഇഷ്ടപെടുന്ന ഇതി വൃത്തമാണ് ചിത്രത്തിന്റെത്. പ്രകൃതി ദുരന്തത്തിലേക്ക് നയിക്കപ്പെടുന്ന ഒരു ജനതയെ രക്ഷിക്കാനുള്ള മന്ത്രിയുടെ ഇടപെടലുകള്‍ ആണ് സിനിമയുടെ വഴിത്തിരിവ്.തികച്ചും ഒരു പോലീസ് സ്‌റ്റോറി കൂടിയാണ് ചിത്രം.പി.ജെ പൗലോസ്, അര്‍ജുന്‍ രാജ്, സുനില്‍ കൈപ്പുഴ, ഉണ്ണി ചിറ്റൂര്‍, മാത്യൂ തോമസ്, ശ്രീരാജ്, മുരളീധരന്‍, തങ്കപ്പന്‍, മനോജ്, കാരി അമ്മിണി, അനില്‍, സോമന്‍, കൃഷ്ണപ്രിയ, സോമ, മിനി, ഭവ്യ ഗോപാല്‍, ശിവനന്ദന, അന്ന തുടങ്ങിയവര്‍ക്കൊപ്പം സംവിധായകന്‍ സുനീഷ് നീണ്ടൂരും ചിത്രത്തില്‍ അഭിനിയിക്കുന്നു.
** Note :
കുറിപ്പ്: പെന്‍മസാല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.