മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രമാണ് പെരുന്തച്ചന്‍. എം ടി വാസുദേവന്‍ നായര്‍ രചന നിര്‍വ്വഹിച്ച ചിത്രം അജയനാണ് സംവിധാനം ചെയ്തത്. തിലകന്‍,പ്രശാന്ത്,വിനയ പ്രശാന്ത്,മോനിഷ,നെടുമുടി വേണു,മനോജ് കെ ജയന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനും മകനും തമ്മിലുള്ള അന്തര്‍സംഘര്‍ഷങ്ങള്‍ അവതരിപ്പിച്ച ചിത്രത്തില്‍ രാമന്‍ പെരുന്തച്ചനായി തിലകന്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ചിത്രത്തിലെ അഭിനയത്തിന് തിലകന് 1990ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചിരുന്നു. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
** Note :
കുറിപ്പ്: പെരുന്തച്ചന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.