രഞ്ജിത്തിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ജയറാം, പാര്‍വ്വതി, ശങ്കരാടി, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കുതിരവട്ടം പപ്പു, കെ പി എ സി ലളിത, ഫിലോമിന, വി കെ ശ്രീരാമന്‍,പറവൂര്‍ ഭരതന്‍,ജോണി, ഇന്നസെന്റ്, ഇടവേള ബാബു, സിദ്ദിക്ക്, കല്‍പ്പന,ജഗദീഷ്, സന്തോഷ്, സ്വാതി കൃഷ്ണ, ആളൂര്‍ എല്‍സി എന്നിവരാണ്ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പി.കെ ഗോപിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കാസില്‍ പ്രൊഡക്ഷന്‍സിന്റഎ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സാമ്പത്തികപരമായും കലാപരമായും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
** Note :
കുറിപ്പ്: പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.