പിപ്പലാന്ത്രി കഥ/ സംഭവവിവരണം

    സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രധാന്യം നല്‍കി ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് പിപ്പലാന്ത്രി. പേര് പോലെ അൽപം വ്യത്യസ്തമാണ് ചിത്രത്തിന്റെ പ്രമേയവും. രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിലെ  വ്യത്യസ്തവും മനോഹരവുമായ ആചാരത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പെൺകുഞ്ഞുങ്ങളുടെ ജനനം പിപ്പിലാന്ത്രിക്കാർക്ക് ആഘോഷമാണ്. ഗ്രാമത്തിൽ പെൺകുട്ടി പിറന്നാൽ നൂറ്റിപ്പതിനെന്ന് മരങ്ങൾ നടണം. ആറ് വർഷങ്ങൾക്ക് മുൻപ് ഇവിടത്തെ ഗ്രാമവാസികൾ ചേർന്ന് കൊണ്ടുവന്ന നിയമാണിത്. ഇതിനു ശേഷം ഒരുപാട് പെൺകുഞ്ഞുങ്ങൾ ഇവിടെ പിറന്നു. ഇവരോടൊപ്പം രണ്ടര ലക്ഷത്തിലേറെ ഔഷധ വൃക്ഷങ്ങളും. വളർന്ന് വരുന്ന ഈ വൃക്ഷങ്ങൾ വെട്ടരുതെന്നുള്ള കർശന നിർദേശവുമുണ്ട്. ഈ മരങ്ങളുടെ ഇലകളും ഫലങ്ങളും തന്നെ വേണ്ട വരുമാനം തരും.കൂടാതെ പെൺകുഞ്ഞ് പിറന്നാൽ ആ വിട്ടിലേയ്ക്ക് നൂറ്റിപ്പതിനൊന്ന് വൃക്ഷതൈകളും 21000 രൂപയും ഗ്രമവാസികൾ എത്തിക്കും. ഇതിനോടൊപ്പം 10000 രൂപ കൂടി ചേർച്ച് കുഞ്ഞിന്റെ പിതാവ് ബാങ്കിൽ ഈരുപത് വർഷത്തേയ്ക്ക് നിക്ഷേപിക്കണം. അവളെ പ്രായപൂര്‍ത്തിയാകുംമുമ്പ് വിവാഹം കഴിപ്പിക്കില്ലെന്നും കൂടാതെ നട്ട വൃക്ഷങ്ങൾ വീഴച വരുത്താതെ പരിപാലിക്കണമെന്നുള്ള ഉറപ്പും നൽകണം. ഇവിടേക്ക് എത്തിപെടുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

    പുതുമുഖങ്ങളായ റിഷിയും മിയാശ്രീയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജസ്ഥാൻ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം ഷൂട്ടിങ്ങും നടക്കുന്നത്. മലയാളത്തിലും ഹിന്ദിയിലുമായി എത്തുന്ന ചിത്രത്തിെന്റ ക്യാമറാമാൻ, കമൽഹാസൻചിത്രങ്ങളിൽ പ്രവർത്തിച്ചുപരിചയമുള്ള സിജോ എം.എബ്രഹാമാണ്. ജോയി തോന്നിയാമലയുടെ വരികൾക്ക് ഷാന്റി ആന്റണിയാണ് അങ്കമാലിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷെല്ലി ജോയ്, ഷോജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
    **Note:Hey! Would you like to share the story of the movie പിപ്പലാന്ത്രി with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X