വി.കെ പ്രകാശ് സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രമാണ് പ്രാണ.ഇന്ത്യന്‍സിനിമയിലെ മഹാപ്രതിഭകളാണ് ചിത്രത്തിന്റെ അണിയറയില്‍.നിത്യമേനോനാണ് പ്രാണയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.
മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ശബ്ദ നിയന്ത്രണം നിര്‍വ്വഹിക്കുന്നത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.ലോക പ്രശസ്ത ജാസ് വിദഗ്ദ്ധന്‍ ലൂയിസ് ബാങ്ക്‌സാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.ഇന്ത്യന്‍ സിനിമാ ഛായാഗ്രഹണത്തിന്റെ ഗുരു എന്നറിയപെടുന്ന പി.സി ശ്രീറാമാണ് പ്രാണയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.ഒരിടവേളയ്ക്കു ശേഷം പി.സി ശ്രീറാം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ചിത്രത്തിലൂടെ
ഇന്ത്യയില്‍ ആദ്യമായി സിങ്ക്‌സൗണ്ട് ഫോള്‍മാറ്റ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി പ്രാണയ്ക്കുണ്ട്. എസ്.രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ അനിതാ രാജ്, പ്രവീണ്‍ എസ്.കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ ചിത്രമാണ് പ്രാണ. 2018 ഫെബ്രുവരി 5ന് ചിത്രം പ്രദര്‍ശനത്തെത്തും.
** Note :
കുറിപ്പ്: പ്രാണ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.