രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് പ്രേതം 2.പതിവ് ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പരീക്ഷണവുമായാണ് ചിത്രം എത്തുന്നത്.ജയസൂര്യ മെന്റലിസ്റ്റ് ആയി എത്തിയ പ്രേതം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.എന്നാല്‍ ചിത്രത്തിന്റെ രണ്ടാംഭാഗം ഒന്നാംഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്നും, മറ്റൊരു കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.കൂടാതെ ആദ്യ സിനിമയില്‍ ഉണ്ടായിരുന്ന താരങ്ങള്‍ എല്ലാം പുതിയ ചിത്രത്തില്‍ ഉണ്ടാകില്ല.ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റ് ആയി തന്നെയാവും ചിത്രത്തില്‍ ജയസൂര്യ എത്തുക.ക്വീന്‍ ഫെയിം സാനിയ ഇയ്യപ്പനും വിമാനം ഫെയിം ദുര്‍ഗ്ഗ കൃഷ്ണനുമാണ് ചിത്രത്തിലെ നായിയകമാര്‍.സിദ്ധാര്‍ത്ഥ ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.വിഷ്ണു നാരായണന്‍ ഛായാഗ്രഹണവും വി.സാജന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: പ്രേതം 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.