നവാഗതരായ മുഹമ്മദ് അലിയും ഷഫീര്‍ ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് 'പ്രേതം ഉണ്ട് സൂക്ഷിക്കുക'. ഷൈന്‍ ടോം ചാക്കോ, സാജു നവോദയ, കലാഭവന്‍ നവാസ്, അബു സലീം, കല്‍ഹാര, തെസ്‌നി ഖാന്‍, അഞ്ജലി അനീഷ്, പ്രിയങ്ക എം നായര്‍, കലേഷ് കണ്ണാട്ട്, മനോജ് ഗിന്നസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോഡലിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന കന്‍ഹാരയും, ലീന മറിയ പോളുമാണ് നായികമാര്‍. കോമഡിയുടെ പശ്ചാത്തലത്തില്‍ ഹൊറര്‍ കഥ പറയുകയാണ് ചിത്രം. ഏതു ജോലി ചെയ്യുമ്പോളും അതിലെല്ലാം തന്റേതായ ധാര്‍മികത കാത്തു സൂക്ഷിക്കുന്ന ബാബു എന്ന യുവാവിന് ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രേതങ്ങളെ നേരിടേണ്ടി വരുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ബാബുവായി ഷൈന്‍ ടോം ചാക്കോ എത്തുന്നു. ബാബു എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ ഷൈന്‍ ടോമിന് കഴിഞ്ഞു. സിനിമാട്ടോഗ്രാഫര്‍ അനിയന്‍ ചിത്രശാല ഒരുക്കിയ ദൃശ്യങ്ങള്‍ ചിത്രത്തിനെ മികവുറ്റതാക്കി. നിഷാദ് അഹമ്മദ് , ഫയസ് ചൗധരി എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്നു. മഹിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: പ്രേതം ഉണ്ട് സൂക്ഷിക്കുക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.