പ്രൊഫസര്‍ ഡിങ്കന്‍ കഥ
ദിലീപിനെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. കോമഡിക്കും മാജിക്കിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ റാഫിയാണ്. ഒരു മജീഷ്യന്റെ കഥ പറയുന്ന പ്രൊഫസര്‍ ഡിങ്കന്‍ ഒരു ത്രീഡി സിനിമയായിട്ടാണ് ഒരുക്കുന്നത്.
കോമഡിയ്ക്ക് പ്രധാന്യം നല്‍കി എത്തുന്ന ചിത്രം പ്രൊഫസര്‍ ഡിങ്കന്‍ അവതരിപ്പിക്കുന്ന മാജിക് ഷോ യില്‍ നടക്കുന്ന അബദ്ധങ്ങളും മറ്റുമാണ് കാണിക്കുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിനായ ദിലീപ് മജീഷ്യന്‍ ഗോപിനാഥ് മുതുകാടില്‍ നിന്നും മാജിക് പഠിച്ചിരുന്നു.
ചിത്രത്തില്‍ ദീപാങ്കുരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. നായിക നമിതാ പ്രമോദാണ്. 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ചിത്രത്തിനു ശേഷം ദിലീപും നമിതയും ഒരുമിക്കുന്ന ചിത്രംകൂടിയാണ് പ്രൊഫസര്‍ ഡിങ്കന്‍. കൈലാഷാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക്കുന്നത്. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുബായ്, എറണാകുളം, എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം രാമചന്ദ്രബാബു.
പ്രശസ്ത കലാസംവിധായകന്‍ രാധാകൃഷ്ണന്റെ (ആര്‍.കെ.) നേതൃത്വത്തിലാണ് സെറ്റുകള്‍ ഒരുക്കുന്നത്. രഞ്ജിത്ത് കോത്താരിയാണ് ആര്‍ട്ട് ഡയറക്ടര്‍.ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരുന്നു. രാജേഷ് മംഗലയ്ക്കല്‍ എഡിറ്റിങ്ങും ആര്‍ ഗോപാലകൃഷ്ന്‍ നിശ്ചലഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ന്യൂ ടിവിയുടെ ബാനറില്‍ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തുടക്കം മുതലേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒരാഴ്ചത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അണിയറപ്രവര്‍ത്തര്‍ വേണ്ടെന്നു വച്ചു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നത്. രജനീകാന്ത് ചിത്രം 2.0 റിലീസ് ചെയ്യുന്ന കേരളത്തിലെ തിയേറ്ററുകളില്‍ വെച്ചാണ് ചിത്രത്തിന്റെ ത്രീഡി ടീസര്‍ പ്രദര്‍ശിപ്പിച്ചത്. രജനി-ശങ്കര്‍ ചിത്രം 2.0 യുടെ ത്രീഡി ക്യാമറ ക്രൂ ആണ് ചിത്രത്തിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത്.
** Note :
Hello! Would you like to share the storyline of the movie പ്രൊഫസര്‍ ഡിങ്കന്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].