ആലിയ ഭട്ട് മുഖ്യവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് റാസി. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യ്ത ഈ ചിത്രം ഹരീന്ദര്‍ സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്. പാക് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കാശ്മീരി യുവതിയ സെഹ്മതിന്റെ വേഷത്തിലാണ് ആലിയ ചിത്രത്തില്‍ എത്തുന്നത്. 1971 കാലഘട്ടങ്ങളിലെ ഇന്ത്യ പാകിസ്ഥാന്‍ പ്രശ്‌നങ്ങളാണ് ചിത്രങ്ങളാണ് ചിത്രം പറയുന്നത്. പാകിസ്ഥാനിലെത്തുന്ന ആലീയയുടെ കഥാപാത്രം സ്വന്തം രാജ്യത്തിനായി ഒരു ചാരയുടെ വേഷം കെട്ടുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ആലിയയെ കൂടാതെ വിക്കി കൗശലാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സും ജംഗ്ലി പിക്‌ചേഴ്‌സിന്റെയും ബാനറില്‍ കരണ്‍ ജോഹറും, വിനീത് ജയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: റാസി-ഹിന്ദി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.