ബിജു മേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ് , വിജയരാഘവന്‍, അഞ്ജലി നായര്‍, അനഘ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അലക്‌സാണ്ടര്‍ മാത്യു, സതീഷ് കോലം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
സര്‍ക്കാര്‍ ജോലിയും കുടുംബ പരാധീനതകളൊക്കെ ഉണ്ടായിട്ടും നാട്ടിലെ ക്ലബിനൊപ്പം ക്രിക്കറ്റ് കളിച്ചു നടക്കുന്ന കുമ്പളം ബൈജു ആണ് സിനിമയുടെ കേന്ദ്രകഥാപാത്രം. കുമ്പളം ബൈജുവായി ബിജു മേനോന്‍ എത്തുന്നു. ബൈജുവും സുഹൃത്തുക്കളും ചേര്‍ന്ന് രൂപികരിച്ച ക്ലബാണ് കുമ്പളം ബ്രദേഴ്‌സ് ക്ലബ്. അവരുടെയെല്ലാം സ്വപ്നവും പ്രതീക്ഷയുമാണ് ആ ക്ലബ്. ആ ക്ലബും അതിനെ ചുറ്റിപറ്റി നില്‍ക്കുന്നവരുടെയും രസകരമായ കഥയാണ് രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രം.
ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാകുന്ന കുട്ടിക്കാലത്തെക്കുറിച്ച് ചിത്രം ചര്‍ച്ച ചെയ്യുന്നു. സ്വാഭാവികവും ലളിതവുമായ അഭിനയംകൊണ്ട് ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം അവരുടെ കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തി. ലളിതമായി പറഞ്ഞാല്‍ ഒരു തനിനാടന്‍ സിനിമയാണ് രക്ഷാധികാരി ബൈജു ഒപ്പ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശാന്ത് രവീന്ദ്രനാണ്.
** Note :
കുറിപ്പ്: രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.