സുജിത് വിഘ്‌നേശ്വര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് രമേശന്‍ ഒരു പേരല്ല. തിരുവനന്തപുരത്തെ ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. നമ്മുടെ നിയമ വ്യവസ്ഥയിലെ പഴുതുകള്‍ കൊണ്ട് നിയമപാലകര്‍ എങ്ങനെ ഇരകളെ സൃഷ്ടിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. റിയലിസിറ്റിക് സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവമുള്ളതാണ് ചിത്രം.
മണികണ്ഠന്‍ പട്ടാമ്പിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് ശര്‍മ,ദിവ്യദര്‍ശന്‍,കൃഷ്ണന്‍ ബാലകൃഷ്ണന്‍,ദേവേന്ദ്രനാഥ്,ശൈലജ,മിനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാടക വണ്ടി എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്.പിന്നീട് രമേശന്‍ ഒരു പേരല്ല എന്നാക്കി മാറ്റുകായിരുന്നു. സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു കൂട്ടം കലാകാരന്മാര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
നടി സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുനില്‍ പ്രേം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ മേനോന്‍ എഡിറ്റിങ്ങും കലാസംവിധാനം ജ്യോതിഷ് ശങ്കറും നിര്‍വ്വഹിച്ചിരിക്കുന്നു. നിശ്ചല ഛായാഗ്രഹണം ബോണി പണിക്കര്‍. ഫ്രാങ്കോ,നിതിന്‍ രാജ്, ജമിനി ഉണ്ണികൃഷ്ണന്‍, വിഷ്ണു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിച്ചരിക്കുന്നത്.
** Note :
കുറിപ്പ്: രമേശന്‍ ഒരു പേരല്ല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.