രാം ചരണ്‍ തേജയെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് രംഗസ്ഥലം. തെലുങ്ക് പീരിഡ് ഡ്രാമയായി നിര്‍മ്മിച്ച ചിത്രത്തില്‍ സാമന്ത അക്കിനേനി, ആദി, ജഗപതി ബാബു, പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്‌ഹെ, നരേഷ്, അനസുയ ഭരത്വരാജ്, തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ സിനിമ എഴുപതാം കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ദേവി ശ്രി പ്രസാദാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചത്. ഛായാഗ്രഹണം ആര്‍ രത്‌നവേലു.2018 മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജമാണ് നേടിയത്. ഇന്ത്യയില്‍ റിലീസിനെത്തിച്ചതിനൊപ്പം വിദേശത്തും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കയില്‍ നിന്നും 4.39 കോടിയും ഓസ്‌ട്രേലിയയില്‍ നിന്ന് 84 ലക്ഷം രൂപയുമാണ് ചിത്രം നേടിയത്.
** Note :
കുറിപ്പ്: രംഗസ്ഥലം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.