രാവണപ്രഭു കഥ/ സംഭവവിവരണം

    രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച  ഈ ചിത്രം സ്വർഗ്ഗചിത്രയാണ് വിതരണം ചെയ്യ്തത്. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. 

    മംഗലശ്ശേരി നീലകണ്ഠൻ, മംഗലശ്ശേരി കാർത്തികേയൻ എന്ന രണ്ടു കഥാപാത്രങ്ങളെ മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഒരാൾ അച്ഛനും, മറ്റെയാൾ മകനുമാണ്. കാർത്തികേയൻ അച്ഛന്റെ വാക്കുകൾക്ക് വിപരീതമയി പണമുണ്ടാക്കാൻ ഇറങ്ങി തിരിക്കുന്നു, അയാൾ ഇപ്പോൾ വലിയ ബിസിനസ്‌കാരനാണ്. നീലകണ്ഠന്റെ സുഹൃത്തിനെ വധിച്ചതിന്റെ പേരിൽ ജയിലിൽ അടക്കപെട്ട മുണ്ടയ്ക്കൽ ശേഖരൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നു. പിന്നീട് അയാൾ  മംഗലശ്ശേരി തറവാട് പടിപടിയായി നശിപ്പിക്കാൻ തീരുമാനിക്കുന്നു. ശേഖരൻ നടത്തുന്ന ആശുപത്രിയിൽ ചികിത്സക്കായി കൊണ്ട് ചെന്ന കാർത്തികേയന്റെ അമ്മയെ മുൻവൈരാഗ്യത്തിന്റെ പേരിൽ  അവിടെനിന്ന് പുറത്താക്കുന്നു. ഇതേ തുടർന്ന് അവർക്ക് ജീവന നഷ്ട്ടമാകുന്നു. മംഗലശ്ശേരി തറവാട് തന്ത്രങ്ങൾ ഉപയോഗിച്ച് കൈക്കലാക്കിയ ശേഖരൻ നീലകണ്ഠനെ അവിടെ നിന്ന് പുറത്താക്കുന്നു. നാട്ടിൽ തിരിച്ചെത്തിയ കാർത്തികേയൻ അച്ഛനെ തന്റെ അടുത്തേക്ക്‌ ക്ഷണിക്കുന്നു. 

    ഒരു ദിവസം നീലകണ്ഠൻ ഒരു ചതിയിൽപെട്ട് ദാരുണമായി കൊല്ലപ്പെടുന്നു. അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ച മുണ്ടയ്ക്കൻ രാജേന്ദ്രൻ എന്ന ശേഖരന്റെ ബന്ധു അവിടെ വച്ചുതന്നെ നടകിയമായി മരണപ്പെടുന്നു. തുടർന്ന് ശേഖരനെ ഇല്ലാതാക്കാൻ കാർത്തികേയൻ ശ്രമിക്കുന്നു. പക്ഷെ സ്നേഹിതർ അദ്ദേഹത്തെ തടഞ്ഞതിന്റെ പേരിൽ അയാൾ ആ കൃത്യം ഉപേക്ഷിക്കുന്നു. അവസാനം മുണ്ടയ്ക്കൻ ശേഖരന്റെ മകൾ ജാനകിയെ വിവാഹം ചെയ്യ്ത കാർത്തികേയൻ മംഗലശ്ശേരി തറവാട്ടിൽ അവളോടൊപ്പം കഴിയാൻ തീരുമാനിക്കുന്നു.
    **Note:Hey! Would you like to share the story of the movie രാവണപ്രഭു with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X