ജോഷിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റോബിന്‍ ഹുഡ്. സച്ചി-സേതു എന്നിവരുടേതാണ് തിരക്കഥ. പൃഥ്വിരാജ്,ഭാവന,ജയസൂര്യ,നരേന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വ്യാജ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും പണം അപഹരിക്കുന്ന വെങ്കി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.
എം ജയചന്ദ്രനാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഡോ.മുരളീധരന്‍,ശാന്ത മുരളീധരന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അനന്ത വിഷന്‍ ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.
** Note :
കുറിപ്പ്: റോബിന്‍ ഹുഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.