ഫഹദ് റാഫി കൂട്ടുകെട്ടിലെ ആദ്യത്തെ സിനിമയാണ് റോള്‍ മോഡല്‍സ്. സംവിധാനം മാത്രമല്ല ചിത്രത്തിന്റെ തിരക്കഥയും റാഫി തന്നെയാണ് ഒരുക്കിയത്. ഫഹദ് ഫാസിലും നമിത പ്രമോദുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, വിനായകന്‍, ഷറഫുദ്ദീന്‍, സൃന്ദ അഷബ്, രണ്‍ജി പണിക്കര്‍, നന്ദു പൊതുവാള്‍, സുരാജ് വെഞ്ഞാറമൂട്,സീത, സൗബിന്‍ ഷഹീര്‍ എന്നിവരും എത്തുന്നു.
കോമഡി മാത്രമല്ല പ്രണയവും റോള്‍ മോഡല്‍സിലുണ്ട്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം, ഛായാഗ്രാഹണം ശ്യാം ദത്ത് സൈനുദ്ധീന്‍, നിര്‍മാണം വൈശാഖ് രാജന്‍, ഗോപി സുന്ദറിന്റെ ഗാനം, ഹരിനാരായണനിന്റെ വരികള്‍.
** Note :
കുറിപ്പ്: റോള്‍ മോഡല്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.