അനിൽ കെ നായർ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രമാണ് 'റോസാപ്പൂക്കാലം'. തെന്നിന്ത്യൻ നടി പൂനം ബജ്‍വ ആണ് ഈ ചിത്രത്തിലെ നായിക. മുൻപ് മോഹൻലാലിനൊപ്പം ചൈനാടൗണിലും, മമ്മൂട്ടിയോടൊപ്പം വെനീസിലെ വ്യാപാരിയിലും പൂനം അഭിനയിച്ചിട്ടുണ്ട്. ഒരു ക്യാമ്പസ്-സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ ലെന അലക്സാണ്ടർ എന്ന കഥാപാത്രത്തെയാണ് പൂനം അവതരിപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പഴയ ചങ്ങാതിയെ കണ്ടെത്താനായി ആറ് സുഹൃത്തുക്കൾ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യാത്രയ്ക്കിടെ സംഘത്തിന് വളരെ രസകരവും, അമ്പരപ്പിക്കുന്നതുമായ ചില വെളിപ്പെടുത്തലുകളുണ്ടാകുന്നു. തമിഴ് താരം ശക്തി, വിനയ് ഫോർട്ട്, ഇനിയ, സഞ്ജു, ലിയോണ, സനൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
** Note :
കുറിപ്പ്: റോസാപ്പൂക്കാലം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.