പ്രദര്‍ശനത്തിന് എത്തുംമുന്‍പുതന്നെ ഏറെ ചര്‍ച്ച ചെയ്യപെട്ട ചിത്രമാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ. നാല്‍പത്തഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ നേടിയ ചിത്രംകൂടിയാണിത്. 40,000 യൂറോയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ പേരിലെ സെക്‌സ് ആണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഹിന്ദുമതവിശ്വാസം വ്രണപെടുത്തുന്നു എന്നാരോപിച്ച് പേരിലെ സെക്‌സ് എടുത്തുമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപെട്ടിരുന്നു. പിന്നീട് ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കിമാറ്റി. പേര് മാറ്റിയതിനൊപ്പം 21 ഭാഗങ്ങളില്‍ ബീപ്പ് ശബ്ദം ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിലെ ഒരു രംഗം പോലു മുറിച്ച് മാറ്റിയിട്ടില്ല. പക്ഷേ ഓണ്‍ലെനില്‍ യാതൊരും സെന്‍സറിംഗും ഇല്ലാതെയാകും ചിത്രം എത്തുക.
** Note :
കുറിപ്പ്: എസ് ദുര്‍ഗ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.