തമിഴ് സൂപ്പര്‍താരം വിക്രമിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സാമി'യുടെ രണ്ടാം ഭാഗമാണ് സാമി സ്‌ക്വയര്‍.ആദ്യഭാഗത്തിന്റെ സംവിധായകന്‍ ഹരി തന്നെയാണ് രണ്ടാംഭാഗവും ഒരുക്കിയിരിക്കുന്നത്.സാമി സ്‌ക്വയറില്‍ ഇരട്ടവേഷത്തിലാണ് വിക്രമെത്തുന്നത്. ആറുസാമി,രാമസാമി എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേര്. തൃഷ, കീര്‍ത്തി സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ രാധിക എന്ന കഥാപാത്രമായാണ് കീര്‍ത്തി എത്തുന്നത്.
സാമിയുടെ ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗമൊരുക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.സാമിയുടെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് വിക്രമിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന സിനിമയ്ക്കു ശേഷം വലിയ വിജയ ചിത്രങ്ങളില്ലാത്ത വിക്രമിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് സാമിയുടെ രണ്ടാം ഭാഗം.ഐയ്ക്ക് ശേഷമിറങ്ങിയ പത്ത് എന്‍ഡ്രതുക്കുളെള, ഇരുമുഗന്‍,സ്‌കെച്ച് തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെതായി ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളായിരുന്നു. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും വിക്രമിന്റെ പഞ്ച് ഡയലോഗുകളുമായിരിക്കും സാമിയുടെ രണ്ടാം ഭാഗത്തിന്റെ പ്രധാന സവിശേഷതകള്‍.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.പ്രഭു, ബോബി സിംഹ, സൂരി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പ്രിയന്‍ എ വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിടി വിജയനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.ദേവി ശ്രീ പ്രസാദാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: സാമി സ്‌ക്വയര്‍-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.