മനോജ് കെ ജയന്‍, സിദ്ധിഖ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് മാമ്പള്ളി സംവിധാനം ചെയ്യ്ത ചിത്രമാണ് സദൃശ്യവാക്യം 24:29. ഷിജു നമ്പ്യാത്ത് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, ഷീലു എബ്രഹാം, മീനാക്ഷി, മണിയന്‍ പിള്ള പിള്ള രാജു, അബു സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് 4 മ്യൂസിക് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. എം ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, ശ്രേയ ജയദീപ്, വൃദ്ധ ഷമീക് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിഎസ് എല്‍ ഫിലിംസിന്റെ ബാനറില്‍ വി എസ് ലാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്
** Note :
കുറിപ്പ്: സദൃശ്യവാക്യം 24:29 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.