സഖാവിന്റെ പ്രിയസഖി

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2018
കഥ/ സംഭവവിവരണം
തിരക്കഥാകൃത്ത് സിദ്ധിഖ് താമരശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സഖാവിന്റെ പ്രിയസഖി. സിദ്ധിഖിന്റെ ആദ്യ സംവിധാന ചിത്രമാണിത്.  സ്ത്രീ കേന്ദ്രീകൃതമായാണ് ചിത്രം കഥ പറയുന്നത്. നേഹ സക്‌സേനയും, സുധീര്‍കരമനയുമാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. 

രാഷ്ട്രീയ പകപോക്കലില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഒരാളുടെ ഭാര്യ എങ്ങനെ സമൂഹത്തോടും ഭര്‍ത്താവിന്റെ കുടുംബത്തോടും പോരാടി ജീവിതം മുന്നോട്ട് നയിക്കുന്നു എന്നാണ് ചിത്രം പ്രേക്ഷകനുമുന്നില്‍  അവതരിപ്പിക്കുന്നത്. സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, അനൂപ്ചന്ദ്രന്‍, ശിവജി ഗുരുവായൂര്‍, ജാഫര്‍ ഇടുക്കി, മേഘാമാത്യു, സുനില്‍ സുഗത, ജോളിബാസ്റ്റിന്‍, കുളപ്പുള്ളി ലീല, നിലമ്പൂര്‍ അയിഷ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കെ.ജി. രതീഷ് ഛായാഗ്രഹണവും ഹരി ജി. നായര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജനപ്രിയ സിനിമാസിന്റെ ബാനറില്‍ ഖാലിദും, അര്‍ഷാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam