നൂറിൻ ഷെരീഫ്, രാഹുൽ മാധവ്, അനീഷ് റഹ്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്ത ചിത്രമാണ് സാന്റാക്രൂസ്. ഫോർട്ട് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സാന്റാക്രൂസ്' എന്ന നൃത്ത സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
അജു വര്‍ഗീസ്, കിരണ്‍ കുമാര്‍, മേജര്‍ രവി, സോഹന്‍ സീനുലാല്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
നൃത്തത്തിന്റെ പശ്ചാത്തലത്തിത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ നൃത്തസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് അയ്യപ്പദാസ് വി പി,ശ്രീ സെൽവി, ശ്രീജിത്ത് കെ പി, അനീഷ് റഹ്മാൻ എന്നിവർ ചേർന്നാണ്. ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറിൽ രാജു ഗോപി ചിറ്റേത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: സാന്റാക്രൂസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.