ശിവകാര്‍ത്തികേയനെ കേന്ദ്രകഥാപാത്രമാക്കി പൊന്‍രം സംവിധാനം ചെയ്ത ചിത്രമാണ് സീമരാജ.സാമന്ത,സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിനായി തമിഴ്‌നാട്ടിലെ പുരാതനമായ ആയോധനകലയായ സിലാംബട്ടം സാമന്ത അഭ്യസിച്ചിരുന്നു.നടനും സംവിധായകനുമായ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.സിമ്രാന്‍,മനോബാല,യോഗി ബാബു,സതീഷ്,മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകരണം സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.ഡി ഇമാന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.റോമിയോ,വേലൈക്കാരന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച 24 എഎം സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: സീമ രാജ-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.