32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രത്തിന്റെ സംവിധായകരായ അർജുൻ, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഷിബു. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെന്ന സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. കാര്‍ത്തിക് രാമകൃഷ്ണന്‍,അഞ്ജു കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നര്‍മ്മവും പ്രണയവും ഇടകലര്‍ത്തി ഒരുക്കിയ ചിത്രത്തില്‍ ബിജുക്കുട്ടനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രണീഷ് വിജയനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. തട്ടത്തിന്‍ മറയത്ത്,ആനന്ദം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പിന്നണി ഗായകന്‍ സച്ചിന്‍ വാര്യരാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
** Note :
കുറിപ്പ്: ഷിബു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.